ദോഹ: ലോക മാനവിക ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ് സംഘടിപ്പിച്ച കൂടിയിരുത്തം മനുഷ്യത്വത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്വം ഉയര്‍ത്തിപ്പിടിച്ച ചിന്തകളും ആശയങ്ങളും കൊണ്ട് ശ്രദ്ധേയമായി. പരസ്പരം കരുതലോടെയും സഹാനുഭൂതിയോടെയും ജീവിക്കുന്ന ഒരു സാമൂഹിക ക്രമമാണ് ലോകത്തിന് ഏറ്റവും ആവശ്യമെന്നും, ജീവിതത്തില്‍ നാം എന്ത് നേടി എന്നതിനേക്കാള്‍ നമ്മുടെ ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് എന്ത് ലഭിച്ചു എന്നതാണ് കൂടുതല്‍ പ്രസക്തമെന്നും പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
1972-ല്‍ പുറത്തിറങ്ങിയ അച്ഛനും ബാപ്പയും എന്ന മലയാളചലച്ചിത്രത്തിനായി വയലാര്‍ രാമവര്‍മ്മ രചിച്ച് ജി. ......
ദോഹ: ഡയസ്പോറ ഓഫ് മലപ്പുറം ഖത്തർ ( ഡോം ഖത്തർ) പ്രതിനിധി സംഘം മലപ്പുറം ജില്ലാ കലക്ടർ ഡോ. വിനോദ് ഗോയലുമായി കൂടിക്കാഴ്ച നടത്തി.......
ദോഹ : ഖത്തറിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറം മുൻ പ്രസിഡണ്ടും ദീർഘകാല പ്രവാസിയുമായിരുന്ന പ്രദീപ് മേനോന് ഇന്ത്യൻ മീഡിയ ഫോറം യാത്രയയപ്പ് നൽകി. മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസം പൂർത്തിയാക്കിയാണ് ഖത്തറിലെ അമൃത ടിവി റിപ്പോർട്ടറയിരുന്ന പ്രദീപ് മേനോൻ നാട്ടിലേക്ക് തിരിക്കുന്നത്. ......
ദോഹ: സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസർക്കുള്ള പുരസ്കാരം നേടിയ എം.കെ. മുഹമ്മദ് മുനീർ ബിലാലിന് വാഴയൂർ സർവീസ് ഫോറം ആദരം.
ദോഹ: സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസർക്കുള്ള പുരസ്കാരം നേടിയ എം.കെ. ......
പ്രവാസി വെൽഫെയർ പാലക്കാട് ജില്ലാക്കമ്മറ്റിയും ഇൻഡസ്ട്രിയൽ ഏരിയ ഘടകവും സംയുക്തമായി സ്വാതന്ത്ര്യ ദിന സദസ്സ് സംഘടിപ്പിച്ചു. പൗരാവകാശവും മാറുന്ന പൗരബോധവും എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച പരിപാടി പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ......
ദോഹ: പുതിയ അധ്യയന വർഷത്തിന് തുടക്കമാകാനിരിക്കെ ബാക്ക്-ടു-സ്കൂൾ (Back-to-School) ഷോപ്പിംഗിൽ മുൻകൂട്ടിയുള്ള ബജറ്റ് പ്ലാനിംഗിനും ഓഫറുകൾക്കും മുൻഗണന നൽകി ഖത്തറിലെ രക്ഷിതാക്കൾ. മുൻവർഷങ്ങളെ അപേക്ഷിച്ച് ഉൽപ്പന്നങ്ങളുടെ വിലയിലുണ്ടായ വർധനവ് മറികടക്കാൻ വിവേകപൂർവ്വമായ ഉപഭോഗരീതിയാണ് കുടുംബങ്ങൾ പിന്തുടരുന്നത്.
സ്കൂൾ ഫീസിന് പുറമെ യൂണിഫോം, ബാഗ്, ഷൂസ്, സ്റ്റേഷനറി തുടങ്ങിയ അനുബന്ധ വസ്തുക്കൾക്കായി ഒരു കുട്ടിയൊന്നിന് ശരാശരി 3,000 മുതൽ 5,000 റിയാൽ വരെ ചെലവ് വരുന്നുണ്ടെന്നാണ് വിപണിയിൽ നിന്നുള്ള വിലയിരുത്തൽ.ചെലവുകൾ പെട്ടെന്നൊരു സാമ്പത്തിക ഭാരമാകാതിരിക്കാൻ മാസങ്ങൾക്ക് മുമ്പേ തുക മാറ്റിവെച്ചും, പഴയ ബാഗുകളും ലഞ്ച് ബോക്സുകളും പുനരുപയോഗിച്ചുമാണ് പല കുടുംബങ്ങളും ബജറ്റ് നിയന്ത്രിക്കുന്നത്.പണപ്പെരുപ്പത്തിന്റെ ഭാഗമായി തുണിത്തരങ്ങൾ, പാദരക്ഷകൾ (3.28%), വിദ്യാഭ്യാസം (2.04%) എന്നീ മേഖലകളിൽ കഴിഞ്ഞ വർഷം നേരിയ വിലവർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
കൃത്യമായ പ്ലാനിംഗിലൂടെ സാധനങ്ങൾ വാങ്ങാനും ഓഫറുകൾ താരതമ്യം ചെയ്യാനും വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) നിർദേശം നൽകി. ......
ദോഹ: സാംസ്കാരിക ഗ്രാമമായ കത്താറയിലെ 'കത്താറ ആർട്ട് സെന്റർ' (Katara Art Center) തങ്ങളുടെ പുതിയ കലാ സീസണിന് സെപ്റ്റംബർ 2-ന് തുടക്കമിടുന്നു. ഇതിന്റെ ഭാഗമായി രണ്ട് പ്രമുഖ കലാപ്രദർശനങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ......